അരിക്കൊമ്പന്‍ എത്തിയതോടെ മേഘമലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിലക്ക്. മേഘമലയില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്‌നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്‌നാട് വനംവകുപ്പ്് നിഷേധിച്ചു. സഞ്ചാരികള്‍ക്കും യാത്രക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് അരിക്കൊമ്പന്‍ കാടിനു പുറത്തിറങ്ങി ജനവാസമേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. ചിന്നമന്നൂര്‍ റേഞ്ച് ഓഫീസര്‍ ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നില്‍പ്പെട്ടു. വാഹനം പിറകോട്ട് ഓടിച്ചു മാറ്റിയാണ് ആക്രമണത്തില്‍ നിന്ന്് രക്ഷപ്പെട്ടത്. റേഡിയോ കോളര്‍ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്ന് തിരിച്ചറിഞ്ഞത്.
അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ വിവരങ്ങള്‍ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്‌നാട് വനപാലകര്‍ പറഞ്ഞു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാന്‍ ബുന്ധിമുട്ടുന്നതായി ചിന്നമന്നൂര്‍ റേഞ്ച് ഓഫീസര്‍ ശിവാജി പറഞ്ഞു. ഹൈവേയ്‌സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനനേഖലയിലാണ് ഇന്നലെ അരിക്കൊമ്പന്‍ നിലയുറപ്പിച്ചിരുന്നത്. അരിക്കൊമ്പനെക്കുറിച്ചാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ജനസംസാരം. പത്ത് ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.