X

ഹിമാചല്‍ പ്രദേശില്‍ മഴ ദുരിതം; വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി; ഉരുള്‍പൊട്ടല്‍, വീഡിയോ

ഹിമാചല്‍ പ്രദേശില്‍ കൃഷ്ണ നഗറിലുണ്ടായ മണ്ണിടിച്ചിലില്‍ ബഹുനില കെട്ടിടമുള്‍പ്പെടെ നിരവധി വീടുകള്‍ ഒലിച്ചുപോയി. വീടുകള്‍ തകരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെയാണ് കെട്ടിടം തകരുന്നതിന്റെ വിഡിയോ പുറത്തുവന്നത്.

മൂന്നു ദിവസമായി തുടരുന്ന മഴയില്‍ നിരവധി സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി. 53 പേരെങ്കിലും മരിച്ചുവെന്നാണ് കണക്ക്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. മഴക്കെടുതി രൂക്ഷമായതിനാല്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ വെട്ടിച്ചുരുക്കി. മണാലിയില്‍ നടത്തേണ്ടിയിരുന്ന സംസ്ഥാനതല പരിപാടികള്‍ ഷിംലയിലേക്ക് മാറ്റി.

ഗൗരികുണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മന്ദാകിനി നദിയുടെ തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൗസ് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ പത്തുപേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഭൂമിയില്‍ വിള്ളലുകള്‍ രൂപപ്പെട്ടതിനാല്‍ ആളുകളെ നേരത്തെ തന്നെ ഇവിടെ നിന്നും മാറ്റിയിരുന്നു. മണ്ണിടിച്ചിലില്‍ കുടുങ്ങിയെന്നു സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

webdesk13: