ഇന്ത്യ മുന്നണി പ്രചാരണത്തിൽ വാക്കിലും ‘ലുക്കിലും’ തരംഗമായി രാഹുൽ ഗാന്ധി. കൈപ്പത്തി ചിഹ്നമുള്ള ടീ ഷർട്ടും ഉയർത്തിപ്പിടിച്ച ഭരണഘടനയും ”ഘടാ ഘട്ട് പ്രയോഗവും” ജനങ്ങൾക്ക് റൊമ്പ പിടിച്ചെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. പ്രതിപക്ഷ റാലികളിലെല്ലൊം ജനം ഘടാ ഘട്ട് ആവശ്യപ്പെടുന്നുണ്ട്.
മോദി വിദ്വേഷ പ്രചാരണം തുടങ്ങിയപ്പോൾ രാഹുൽ ഭരണഘടന കൈയിലെടുത്തു. താമര ചിഹ്നത്തിലുള്ള ടോർച്ചുമായി മോദി ഇറങ്ങിപ്പോൾ നെഞ്ചിൽ കൈപത്തി പതിച്ച വെള്ള ഷർട്ടിൽ രാഹുൽ. തരംഗം തീർത്തത് ഘടാ ഘട്ട് പ്രയോഗം. അതിവേഗം എന്നർഥം
അതിഗൗരവത്തിൽ റാലികളിൽ പ്രസംഗിച്ച പ്രിയങ്ക ഗാന്ധിയും ചെറുചടപ്പോടെ ഘടാ ഘട്ട് കാച്ചി. എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് ഘടാ ഘട്ട് കഴിഞ്ഞ് പിന്നെയും മുന്നോട്ട് പോയി. രാഹുലിന് സമാനമായി വെള്ള ഷർട്ടിൽ ആർജെഡിയുടെ റാന്തൽ വിളക്ക് കുത്തിവെച്ചെത്തിയ തേജസ്വിയുടെ ഘട്ടാ ഘട്ട് റാപ് സോങ് പോലെ.
ജനക്കൂട്ടത്തെ ആവേശത്തിൽ ആക്കി JMM നേതാവ് കൽപ്പന സോറനും ഘട്ടാ ഘട്ട് പ്രയോഗിച്ചു ഘടാഘട്ട് കത്തിക്കയറിയപ്പോൾ ബൂമറാങ്ങാക്കാൻ മോദിയുടെ ശ്രമം. ഏൽക്കാത്തത് കൊണ്ടാകണം മൂന്ന് റാലികൾ കൊണ്ടുവിട്ടു.