വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഛത്തിസ്ഗഢിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും ബീഡിയുണ്ടാക്കുന്നതിനുള്ള തെണ്ടു ഇല ശേഖരിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 4000 രൂപ വീതം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
കാര്‍ ജില്ലയിലെ ഭാനുപ്രതാപപൂര്‍ നിയമസഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെ യ്യുകയായിരുന്നു അദ്ദേഹം.പ്രസംഗങ്ങളില്‍ ഒ.ബി.സി വിഭാഗത്തെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊ ണ്ടാണ് ജാതി സെന്‍സസിനെ ഭയക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തിസ്ഗഢില്‍ നവംബര്‍ ഏഴിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളില്‍ ഒന്നാണ് ഭാനുപ്രതാപപൂര്‍, നവംബര്‍ 17നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.
കെ.ജിയില്‍ നിന്ന് പി.ജി വരെ എന്ന പേരിലുള്ള പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പാക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കിന്റര്‍ഗാര്‍ട്ടന്‍ (കെ.ജി) മുതല്‍ ബിരുദാനന്തര ബിരുദം (പി.ജി) വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളു സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതാണ് പദ്ധതി. രാജീവ് ഗാന്ധി പ്രോത്സാഹന്‍ യോജന പ്രകാരമാണ് തെണ്ടു ഇലകള്‍ ശേഖരിക്കുന്നവര്‍ക്ക് 4000 രൂപ സഹായം നല്‍കുന്ന പദ്ധതി നടപ്പാക്കുക.