മോദിയല്ല ഇന്ത്യയെന്നും പ്രധാനമന്ത്രി ഇന്ത്യയിലെ ഒരാള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ആര്‍.എസ്.എസിനെയോ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കലല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
തന്നെ ആക്രമിക്കപ്പെടുന്നതും വീട്ടിലേക്ക് പൊലീസിനെ വിടുന്നതും പ്രശ്‌നമല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോഴിക്കോട് മുക്കത്ത് യു.ഡി.എഫ് ബഹുജന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.