മലപ്പുറം: ലണ്ടന്‍ നഗരത്തിന്റെ 950 വര്‍ഷത്തെ ചരിത്രം മാറ്റി എഴുതി 2017 മാര്‍ച്ചില്‍ ലണ്ടന്‍ കോര്‍പ്പറേഷന്റെ വിന്‍ട്രി വാര്‍ഡില്‍ നിന്നും സ്വതന്ത്ര കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജ രഹന അമീര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായി തിളങ്ങി നില്‍ക്കുന്ന രഹ്്‌ന അമീര്‍ ഇന്നലെ രാവിലെ 10 മണിക്കാണ് പാണക്കാട്ടെത്തിയത്.
പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്സിന്റെ ഫെലോ, സി.ഇ.ഒ ക്ലബ്ബ് നെറ്റ്വര്‍ക്ക് യു.എ.ഇയുടെ ഓണററി അംഗം, ലണ്ടണ്‍ ട്രസ്റ്റിന്റെ ട്രസ്റ്റി, ഈസ്റ്റ് ലണ്ടന്‍ എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ സുപ്രധാന ബിസിനസ് കമ്മിറ്റി അംഗം, യുണൈറ്റഡ് ഇക്കണോമിക് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ അഡൈ്വസര്‍, എന്നീ നിലകളിലും ശ്രദ്ധേയയാണ്. സംരംഭകത്വം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആരോഗ്യം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളില്‍ ശ്രദ്ധേയയാണ്. കൂടാതെ യു.കെയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധേയ സാന്നിധ്യമാണ്. തങ്ങളുമായി കൂടി കാഴ്ച നടത്തി അവര്‍ വര്‍ത്തമാന ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രതിസന്ധിയെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.