ദമ്മാം. ചെറുകാവ് പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവും പേങ്ങാട് മഹല്ല് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന
പിവിസി ചെറിയ മുഹമ്മദ് എന്ന ബാപ്പുട്ടിഹാജിയുടെ വിയോഗത്തിൽ ജിസിസി കെഎംസിസി പേങ്ങാട് അനുശോചനം രേഖപ്പെടുത്തി.
കള്ളിയിൽ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന ചടങ്ങിൽ മുൻ മഹല്ല് ഖാസി അബ്ദുൽ ജലീൽ ഫൈസി പ്രാർത്ഥനയും മുതിർന്ന നേതാവ് കെടി അഹമ്മദ് കോയ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു.
ആത്മീയ,രാഷ്ട്രീയ മേഖലയിൽ സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുകയും നേതൃത്വം നൽകുകയും ചെയ്ത ബാപ്പുട്ടിഹാജിയുടെ വിയോഗം നാടിന്റെ തീരാനഷ്ടമാണെന്നും സമയവും സമ്പത്തും സൗകര്യങ്ങളും സമൂഹത്തിന്റെ പൊതുനന്മക്കായി സമർപ്പിച്ചുകൊണ്ട് പൊതുപ്രവർത്തകർക്ക് അനുകരണീയ മാതൃക തീർത്ത വ്യക്തിപ്രഭാവത്തി ഉടമയായിരുന്നു ബാപ്പുട്ടി ഹാജിയെന്നും അനുശോചന ചടങ്ങിൽ സംസാരിച്ച വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രമുഖനേതാക്കൾ സംബന്ധിച്ച ചടങ്ങിൽ മുഷ്താഖ് പേങ്ങാട് സ്വാഗതവും ഉസ്മാൻ കെ എം നന്ദിയും പറഞ്ഞു.