തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നീക്കം. അന്‍വര്‍ നാളെ രാവിലെ 9.30ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നുണ്ട്. സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണു സൂചന.
വളരെ പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്നാണ് അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്കുള്ള ക്ഷണമായാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.