ഹരജിക്കാരന് അനുകൂലമായി വാരണാസിയിലെ ഒരു കീഴ്ക്കോടതിയുടെ വിധിയെത്തുടർന്ന് ഗ്യാൻ വാപി മസ്ജിദിൽ ഹർജിക്കാർ കടന്നു കയറിയ സാഹചര്യം ചർച്ച ചെയ്യുന്നതിനായി ശൂന്യ വേളയും, ചോദ്യോത്തര സമയം, എന്നിവയുൾപ്പെടെ ഇന്നത്തെ ലിസ്റ്റുചെയ്ത എല്ലാ ബിസിനസ്സുകളും ഈ സഭ താൽക്കാലികമായി നിർത്തിവച്ചു ഈ അടിയന്തര വിഷയം ചർച്ചക്കെടുക്കണം എന്ന് പി.വി. അബ്ദുൽ വഹാബ് എംപി രാജ്യ സഭ ചെയര്മാന് റൂൾ 267 പ്രകാരം എഴുതിയ അടിയന്തര പ്രമേയത്തിൽ ആവശ്യപ്പെട്ടു.
1991ലെ ആരാധനാലയങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) നിയമപ്രകാരം, 1947 ഓഗസ്റ്റ് 15-ന് നിലവിലിരുന്ന ക്ഷേത്രമോ പള്ളിയോ ഏതെങ്കിലും പൊതു ആരാധനാലയമോ അന്നത്തെ അതേ മത സ്വഭാവം നിലനിർത്തും – അതിൻ്റെ ചരിത്രം പരിഗണിക്കാതെ – കോടതിക്കോ സർക്കാരിനോ മാറ്റാൻ കഴിയില്ല.
എന്നാൽ ഇപ്പോഴത്തെ വാരാണസി കീഴ്‌ക്കോടതി വിധി പാര്ലമെന്റ് പാസാക്കിയ ‘ആരാധനാലയ നിയമം 1991’ ലംഘിക്കുകയും ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ മുൻ വിധികളും മറികടക്കുകയും ചെയ്യുന്നു.
ഈ നിയമത്തിൻ്റെ പവിത്രത ലംഘിക്കുന്നത് രാജ്യത്തിൻ്റെ സമാധാനത്തെയും സാമുദായിക സൗഹാർദ്ദത്തെയും ബാധിക്കും. അതിലൂടെ ദൂര വ്യാപകമായ പ്രത്യകതങ്ങൾ ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും എന്ന് നമ്മൾ ആശങ്ക പെടേണ്ടതുണ്ട്.
വിഷയത്തിന്റെ ഗൗരവം മനസിലാക്കി, ഈ വിഷയം ഇന്ന് അടിയന്തര ചർച്ചക് എടുക്കണം എന്ന് അബ്ദുൽ വഹാബ് എംപി ആവശ്യപെട്ടു