നബി ദിന പൊതു അവധി സെപ്റ്റംബര്‍ 28ന് നല്‍കണം; മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി ടി.വി ഇബ്രാഹിം എം.എല്‍.എ

സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത്. കൊണ്ടോട്ടി എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം എം.എല്‍.എ ആണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുള്ളത്.

നേരത്തെ സെപ്റ്റംബര്‍ 27നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തില്‍ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

webdesk13:
whatsapp
line