തിരുവനന്തപുരം: സപ്ലൈകോ വഴി വില്‍ക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില 25 ശതമാനംവരെ കൂടും. വില പരിഷ്കരിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ ഇക്കാര്യം ധാരണയായി.
സപ്ലൈകോയുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തി സൂപ്പര്‍ ബസാറുകളുടെ ശൃംഖല സ്ഥാപിക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. ആസൂത്രണ ബോര്‍ഡംഗം ഡോ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ഈയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിലവില്‍ 13 ഉത്പന്നങ്ങള്‍ക്കാണ് സബ്‌സിഡിയുള്ളത്. വിലകൂട്ടാൻ കഴിഞ്ഞമാസം ഇടതുമുന്നണിയോഗം അനുമതി നല്‍കിയിരുന്നു.