കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. താനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ താനൂരിൽ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും അനുശോചനയോഗവും സംഘടിപ്പിച്ചു.
അബ്ബാസിയ കുവൈത്ത് കെ എം സി സി ഓഫീസിൽ നടന്ന പരിപാടിയിൽ മുജീബ് റഹ്മാൻ ഹൈതമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് ആക്ടിങ് ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത് , ശഹീദ് പാട്ടില്ലത്ത് , റസാക്ക് അയ്യൂർ, താനൂർ മണ്ഡലം പ്രസിഡന്റ് ഹംസ ഹാജി കരിങ്കപ്പാറ ജനറൽ സെക്രട്ടറി KPമുസ്തഫ,മലപ്പുറം ജില്ലാ പ്രസിഡന്റ് ഹമീദ് മൂടാൽ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത് , പാലക്കാട് ജില്ലാ പ്രസിഡന്റ് സലാം പട്ടാമ്പി, മലപ്പുറം ജില്ലാ ആക്ടിങ് സെക്ർട്ടറി സത്താർ, അജ്മൽ വേങ്ങര , ജില്ലാ വൈസ് പ്രസിഡൻറ് മുജീബ് , കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് ഷമീർ വളാഞ്ചേരി മറ്റു മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.