വൈദ്യുതി ഉപയോഗം കുടിയാല്‍ നിയന്ത്രണം വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി.
വൈകുന്നേരം ഉപയോഗം കുറക്കണം. ഉയര്‍ന്ന വിലകൊടുത്താണ് കെ.എസ്.ഇ.ബി ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. ഇപ്പോള്‍ രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10 രൂപയുടെ വൈദ്യുതി 20 രൂപ നല്‍കിയാണ് ഇന്നലെ വാങ്ങിയത്. വൈകുന്നേരങ്ങളില്‍ ഉപയോഗം വര്‍ധിക്കുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. വേനല്‍മഴ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി.
കേരളത്തില്‍ ചൂട് റെക്കോര്‍ഡിലെത്തിയതോടെ വൈദ്യുതി ഉപയോഗവും വര്‍ധിച്ചിരുന്നു. ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപയോഗം സംസ്ഥാനത്ത് 100 ദശലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. കഴിഞ്ഞ ദിവസം 102 ദശലക്ഷം യൂണിറ്റാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം. വൈദ്യുതി ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കെ.എസ്.ഇ.ബിയും നേരത്തെ രംഗത്തെത്തിയിരുന്നു.