X

തൃശൂര്‍ പൂരം കലക്കല്‍; ജ്യുഡീഷല്‍ അന്വേഷണം വേണം: പി.കെ കുഞ്ഞാലിക്കുട്ടി

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറഞ്ഞ ഒന്നുംതന്നെ സ്വീകാര്യമല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.

പൂരം കലക്കിയെന്ന ആരോപണം ഗൗരവമുള്ളതാണ്. അത് തങ്ങള്‍ വിടാന്‍ പോകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് കലക്കിയെന്ന ആരോപണം പൊലീസിലെ തന്നെ വേറൊരു ഏജന്‍സിയായ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടു കാര്യമില്ല. ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയണം. അന്‍വര്‍ മാത്രമല്ല, വി.എസ്. സുനില്‍കുമാറടക്കം ഭരണകക്ഷി നേതാക്കള്‍ ഈ ആരോപണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അത് ഗൗരവമുള്ള കാര്യമാണ്. പൊലീസിന്റെ അന്വേഷണം ഒരിക്കലും സ്വീകാര്യമല്ല.

ഒരു എ.ഡി.ജി.പി ഇടപെട്ടില്ല എന്നതു മാത്രമല്ല, പൊലീസ് സംവിധാനമാണ് അവിടെ പരാജയപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം ഇതിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

webdesk13: