X

പ്ലസ് വണ്‍ സീറ്റ് ക്ഷാമം; മലപ്പുറം ആര്‍.ഡി.ഡി ഓഫിസ് പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധം

പ്ലസ് വണ്‍ നിഷേധത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മലപ്പുറം ഹയര്‍ സെക്കന്‍ഡറി മേഖല ഉപഡയറക്ടറുടെ ഓഫിസ് പൂട്ടിയിട്ടു. ഇന്ന് രാവിലെ 12 മണിയോടെ എത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനകത്തേക്ക് കയറി മുദ്രാവാക്യം വിളിച്ച് ഓഫിസ് അകത്തുനിന്ന് ജീവനക്കാരെ പുറത്തുകടക്കാനാവാത്ത വിധം പൂട്ടിയിടുകയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ പൊലീസെത്തി പ്രവര്‍ത്തകരെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ്, മലപ്പുറം ജില്ല പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജില്ലാ ജനറല്‍ സെക്രട്ടരി വി.എ വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം അഖില്‍കുമാര്‍ ആനക്കയം, മണ്ഡലം വൈസ് പ്രസിഡന്റ് റഹീസ് ആലുങ്ങല്‍, പ്രവര്‍ത്തകരായ റിന്‍ഷാദ്, അംജദ്, ശാനിദ്, മിന്‍ഹാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ബലപ്രയോഗത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പ്രവര്‍ത്തകരെ മലപ്പുറം പൊലീസ് കസ്റ്റഡിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്ന ദിനമായ ബുധനാഴ്ച മലപ്പുറത്ത് വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് എം.എസ്.എഫ് വേറിട്ട സമരരീതിയെടുത്തത്. പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നിരവധി വിദ്യാര്‍ഥികള്‍ പ്രവേശനം നേടാനാവാതെ പുറത്താണെന്നും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ആര്‍.ഡി.ഡി ഓഫിസറുടെ നിരുത്തരവാദ പ്രവണത കൊണ്ടാണ് മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് കാരണമെന്ന് എം.എസ്.എഫ് ആരോപിച്ചു.

വിദ്യാർത്ഥികളോടുള്ള കടുത്ത അനീതി കണക്കുകൾ സഹിതം ബോധ്യപ്പെട്ടിട്ടും സർക്കാർ പരിഹാരം കാണാത്തത് എന്താണെന്നും തുർന്ന് സമരം ശക്തമാകുമെന്നും എം.എസ്.എഫ് നേതാക്കൾ പറഞ്ഞു.

webdesk13: