X

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്ത് എംഎസ്എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ആര്‍ഡിഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ മലപ്പുറം ജില്ലയില്‍ അപേക്ഷ നല്‍കിയ 32,366 കുട്ടികള്‍ക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാര്‍ഥികള്‍ പണം നല്‍കി പഠിക്കേണ്ടി വരും.

മലപ്പുറം ജില്ലയില്‍ പ്ലസ്‌വണിന് ആകെ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 50,036 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകള്‍ മാത്രം.

അപേക്ഷ നല്‍കിയ 32,366 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരില്‍ 7606 പേര്‍ സമീപ ജില്ലക്കരാണ് . ഇവരെ മാറ്റിനിര്‍ത്തിയാലും 24,760 കുട്ടികള്‍ ഇനിയും അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുകയാണ്.

webdesk13: