X

പ്ലസ് വണ്‍ സീറ്റ്; പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലും പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. റൂള്‍ 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടി പ്ലസ് വണ്‍ സീറ്റുപ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തിയത്. എന്നാല്‍, പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പാലക്കാട് കുറവുള്ളത് 4383 സീറ്റുകളാണ്.

കോഴിക്കോട് 2250 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് 120 ബാച്ചുകളില്‍ 65 വിദ്യാര്‍ഥികളെ പരിണിച്ചാല്‍ അവസരം ലഭിക്കുക 7800 പേര്‍ക്കാണ്. എന്നാലും മലപ്പുറത്തെ പ്രതിസന്ധി ഒട്ടും തീരില്ല. മലപ്പുറത്ത് കുറവുണ്ടായിരുന്നത് 9791 സീറ്റുകളാണ്. അധിക ബാച്ചുകള്‍ അനുവദിച്ച ശേഷവും 1991 സീറ്റുകള്‍ കുറവുണ്ട്. എന്നാല്‍, 18 ബാച്ചുകള്‍ അനുവദിച്ചതിലൂടെ കാസര്‍കോട് സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള കണക്കുകള്‍

മലപ്പുറം

അപേക്ഷകര്‍ 16879

അലോട്ട്മെന്റ് ലഭിച്ചത് 6999

പ്രവേശനം കാത്തു നില്‍ക്കുന്നവര്‍ 9880

ശേഷിക്കുന്ന സീറ്റുകള്‍ 89

കുറവുള്ള സീറ്റുകള്‍ 9791

പാലക്കാട്

അപേക്ഷകര്‍ 8133

അലോട്ട്മെന്റ് ലഭിച്ചത് 2643

പ്രവേശനം കാത്തു നില്‍ക്കുന്നത് 5490

ശേഷിക്കുന്ന സീറ്റുകള്‍ 1107 മാത്രം

കുറവുള്ള സീറ്റുകള്‍ 4383

കോഴിക്കോട്

അപേക്ഷകര്‍ 7190

അലോട്ട്മെന്റ് ലഭിച്ചത് 3342

പ്രവേശനം കാത്തു നില്‍ക്കുന്നത് 3838

ശേഷിക്കുന്ന സീറ്റുകള്‍ 1598 മാത്രം

കുറവുള്ള സീറ്റുകള്‍ 2250ട

മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് നിയമസഭയില്‍ പറഞ്ഞത്. മലപ്പുറത്ത് 120 അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട് 18 അധിക ബാച്ചുകളും അനുവദിക്കും. മലപ്പുറം ജില്ലയില്‍ ഹ്യുമാനിറ്റിസിലും കൊമേഴ്സിലുമാണ് പുതി ബാച്ചുകള്‍ അനുവദിക്കുക. ഒരു സയന്‍സ് ബാച്ചിന് പുറമെ ഹ്യുമാനിറ്റിസ്, കൊമേഴ്സ് ബാച്ചുകളാണ് കാസര്‍ക്കോട് അനുവദിക്കുക.

മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സീറ്റുകള്‍ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക ബാച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിന് 14 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ഹയര്‍ സെക്കന്ററി താത്കാലിക ബാച്ചുകള്‍ അനുവദിക്കാം. കാസര്‍ഗോഡ് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്‌കൂളുകളിലായി 18 ബാച്ചുകള്‍ താത്കാലികമായി അനുവദിക്കാവുന്നതാണ് എന്നുമായിരുന്നു ശിപാര്‍ശകള്‍ എന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

 

webdesk13: