kerala
‘ആസൂത്രണം കൃഷിമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്’; അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിവാദം
സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുത്തിയില്ല.

യുവനേതാവ് സി.എ അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സി.പി.ഐയില്‍ വിവാദം. സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുത്തിയില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന കൊല്ലം ജില്ലാ കൗണ്‍സിലിലും അരുണിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നേക്കും.
പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് സി.എ അരുണ്‍ കുമാറിനെതിരെ സി.പി.ഐയില്‍ നീക്കം നടക്കാന്‍ കാരണം. അരുണിനെ മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആസൂത്രിത നീക്കം നടന്നുവെന്നാണ് ഒരുവിഭാഗത്തിന്റെ സംശയം.
അരുണ്‍കുമാര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കൃഷിമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടന്നതെന്നും ആക്ഷേപമുണ്ട്. ഇതേതുടര്‍ന്നാണ് സ്പോണ്‍സേഡ് സ്ഥാനാര്‍ത്ഥി എന്ന വിമര്‍ശനത്തോടെ അരുണിന്റെ പേര് മൂന്നംഗ പാനലില്‍ നിന്ന് കോട്ടയം ജില്ലാ കൗണ്‍സില്‍ ഒഴിവാക്കിയത്.
ചിറ്റയം ഗോപകുമാര്‍, കെ അജിത്, ചെങ്ങറ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് കോട്ടയത്തിന്റെ പാനലിലുളളത്. വേണമെങ്കില്‍ നാലാം പേരായി ഉള്‍പ്പെടുത്താമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന കൊല്ലം ജില്ലാ കൗണ്‍സിലിലും അരുണിനെ സ്ഥാനാര്‍ത്ഥി ആക്കുന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നേക്കാം.
ജില്ലാ പഞ്ചായത്ത് അംഗം പ്രജി ശശിധരന്‍, കെ ദേവകി എന്നിവരുടെ പേരുകളാവും കൊല്ലത്ത് നിന്ന് പാനലില്‍ ഉള്‍പ്പെടാന്‍ സാധ്യത. എന്നാല്‍ അരുണിന്റെ പേര് പാനലില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വം ഇടപെടല്‍ നടത്തുന്നുണ്ട്. ആലപ്പുഴ ജില്ലാ കൗണ്‍സിലിന്റെ പാനല്‍ കൂടി വിലയിരുത്തിയാകും മാവേലിക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുക.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്
വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. മത്സരചിത്രം ഇന്ന് തെളിയും. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ്, പി വി അന്‍വര്‍, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.
18 പത്രികകളാണ് വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചാണ് അന്‍വറിന്റെ പത്രിക പിന്‍വലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.
വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ആര്യാടന്‍ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും.
GULF
അബൂബക്കർ ബാഫഖി തങ്ങൾ, കെഎംസിസിക്കാരുടെ പ്രിയപ്പെട്ട നേതാവ്

ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, മേഖലകളിൽ അമൂല്യ സംഭാവനകൾ നൽകിയ സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി തങ്ങളുടെ പ്രിയ പുത്രനായ ഈയിടെ മരണപ്പെട്ട സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ, ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസിയുടെയും തുടക്കം മുതൽ നേതൃരംഗത്തു നിറഞ്ഞുനിന്ന സ്മരണീയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ കെഎംസിസി പ്രവർത്തകർക്ക് എന്നും പ്രചോദനം നൽകിയിരുന്നതായും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ അബൂബക്കർ ബാഫക്കി തങ്ങൾ അനുസ്‌മരണ യോഗത്തിൽ കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം
സൗദി നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു.
കെഎംസിസി ക്കാരോടൊത്തുള്ള തങ്ങളുടെ ജീവിതം ജിദ്ദയിലെ കെഎംസിസി നേതാക്കൾ ഓർത്തെടുത്തു. അത്യന്തം സൗമ്യതയോടെ ശാന്തനും വിനീതനുമായ തങ്ങളുടെ സംസാരശൈലി, അറിവും അനുഭവവുമുള്ള ഉപദേശങ്ങൾ കെഎംസിസി നേതൃത്വം എന്നും ബഹുമാനത്തോടെ സ്വീകരിച്ചു. ജിദ്ദയിലെ അനാക്കിഷ് കെഎംസിസി പ്രസിഡണ്ടായി തുടക്കം കുറിച്ച് സൗദി നാഷണൽ കെഎംസിസി യുടെ പ്രഥമ പ്രസിഡണ്ടായും തങ്ങൾ കെഎംസിസി ക്ക് നേതൃത്വം നൽകി. വാരാന്ത്യങ്ങളിൽ അദ്ദേഹം കെഎംസിസി പ്രോഗ്രാമുകളിൽ എത്തി രാഷ്ട്രീയ, മത-സാമൂഹിക ചർച്ചകളിൽ പങ്കുചേർന്നു, പിതാവിന്റെ പാത പിന്തുടർന്ന തങ്ങൾ, സംഘടനാ രംഗത്ത് ചെറുപ്പകാലത്ത് നേടിയ അനുഭവങ്ങളും മുഹൂർത്തങ്ങളും കെഎംസിസി പ്രവർത്തകരുമായി നിറസ്മിതത്തോടെ പങ്കുവെക്കുമായിരുന്നുവെന്നു നേതാക്കൾ അനുസ്മരിച്ചു.
പ്രവാസം നിർത്തി ഇടയ്ക്ക് പരിശുദ്ധ ഉംറക്ക് എത്തുമ്പോഴെല്ലാം ജന്നത്തുൽ മുഹല്ലയിൽ പ്രിയ പിതാവിനെ കാണാൻ പോവുന്ന പോലെ ജിദ്ദയിലെ കെഎംസിസി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ സ്നേഹപൂർവ്വം സന്ദർശിച്ച് അവരോടൊപ്പം ചിലവഴിച്ച ശേഷം മാത്രമാണ് നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. അവസാന ദിവസങ്ങളിൽ നാട്ടിൽ അസുഖ ബാധിതനായി ആശുപത്രിയിലായിരിക്കുമ്പോഴും ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസി യുടെയും നേതാക്കൾ സ്ഥിരമായി സന്ദർശിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.
പിതാവിന്റെ ആദർശങ്ങൾ പിന്തുടർന്ന് നാടിനും സമുദായത്തിനും ആത്മാർഥമായി സേവനമനുഷ്ഠിച്ച തങ്ങളുടെ നിര്യാണം കെ എം സി സിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.
അനുസ്മരണ യോഗത്തിൽ നാസർ വെളിയംങ്കോട്, ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, നാഫിഹ് തങ്ങൾ, ഇസ്മായിൽ മുണ്ടക്കുളം, ഇബ്രാഹിം കൊല്ലി എന്നിവർ സംസാരിച്ചു വി പി മുസ്തഫ സ്വാഗതവും അബ്ദുൽറഹിമാൻ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.
kerala
റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് കൂട്ടി; പ്രതിസന്ധിയിലായി യാത്രക്കാർ
പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്കിൽനിന്ന് 600 രൂപയിലേയ്ക്കാണ് വർധിപ്പിച്ചത്

തിരുവനന്തപുരം∙ ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ്ങിന് ഈടാക്കുന്ന ഫീസ് കുത്തനെ വർധിപ്പിച്ചതായി പരാതി. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്കിൽനിന്ന് 600 രൂപയിലേയ്ക്കാണ് വർധിപ്പിച്ചത്. സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.
ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ മതിയായ റൂഫ് സൗകര്യം പോലും മിക്ക സ്റ്റേഷനിലുമില്ലെന്ന് ലിയോൺസ് പറഞ്ഞു. വാഹനത്തിന് യാതൊരു വിധ സുരക്ഷയും കരാർ ജീവനക്കാർ ഉറപ്പ് നൽകുന്നില്ല. സ്വന്തം റിസ്കിലാണ് പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സിസിടിവി സൗകര്യം പോലുമില്ലാതെ ചെളിക്കുണ്ടിൽ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളുമുണ്ട്. വാഹനത്തിന് കേടു പാടുകൾ വരുന്നതും പെട്രോൾ മോഷണം മുതൽ വാഹനങ്ങൾ വരെ മോഷണം പോകുന്നതും നിത്യസംഭവങ്ങളാണ്.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala13 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍
-
india3 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india3 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു