അധികാരത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും മുസ് ലിം ലീഗ് അഭിമാനകരമായ വളർച്ചയാണ് നേടിയതെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും നന്മയും പുരോഗതിയും സംഭാവനകൾ നൽകാൻ കഴിഞ്ഞു. വിദ്യാഭ്യാസം ,മഹല്ല് പ്രവർത്തനം, അനാഥസംരക്ഷണം എന്നീ വിഷയങ്ങളിൽ ലീഗിന് അഭിമാനകരമായി പ്രവർത്തിക്കാനായി.
ജാതിവ്യവസ്ഥ നിലനിർത്താനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. ബ്രിട്ടീഷുകാരെ എതിർക്കാനാണ് മുസ് ലിംകൾ ശ്രദ്ധിച്ചത്. നമ്മുടെ സ്വന്തം ഭരണം കിട്ടിയപ്പോഴും അവഗണന തുടരുമെന്ന് കണ്ടപ്പോഴാണ് പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. ഖാഇദേമില്ലത്തിൻ്റെ ദീർഘദർശനം അർത്ഥവത്തായി. ഇ ട തുപക്ഷത്തിന് ബംഗാളിൽ തകർച്ച സംഭവിച്ചതിന് കാരണം അവിടുത്തെ ന്യൂനപക്ഷത്തെ തഴഞ്ഞതാണ്. പാലക്കാട് ജില്ലാ മുസ് ലിം ലീഗ് പ്രതിനിധി സമ്മേളനം മണ്ണാർക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .