X

തിരൂര്‍ സ്റ്റേഷന്റെ പേര് തുഞ്ചത്ത് എഴുത്തച്ഛന്‍ റെയില്‍വെ സ്റ്റേഷന്‍ എന്നാക്കുമെന്ന് പികെ കൃഷ്ണദാസ്

മലപ്പുറത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നായ തിരൂര്‍ സ്റ്റേഷന്റെ പേര് ‘തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍’ എന്നാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്. പി.കെ കൃഷ്ണദാസും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പേര് മാറ്റുന്ന വിവരം അറിയിച്ചത്.

വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം വിവരം അറിയിച്ചത്, കൂടാതെ ഫേസ്ബുക്ക് വിഡിയോയും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം തന്റെ ഔദ്യോഗിക പേജിലൂടെ പങ്ക് വച്ചു.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കുമെന്നും ശുപാര്‍ശ അംഗീകരിക്കുമെന്നാണ് ശുഭപ്രതീക്ഷയെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുരോഗമിച്ച് വരികയാണ്.

 

webdesk13: