കെ.പി ജലീല്‍
പിണറായി സര്‍ക്കാര്‍ രണ്ടാം തവണയും കിറ്റിന്റെയും കോവിഡിന്റെയും ബലത്തില്‍ അധികാരത്തിലേറിയതോടെ വന്‍തുകയാണ് ഖജനാവില്‍നിന്ന് പൊടിച്ചത്. പൊതുവെ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമായതില്‍ ഈ ധൂര്‍ത്തിന് വലിയ പങ്കുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം 2015ല്‍ ഒന്നരലക്ഷം കോടിയായിരുന്നെങ്കില്‍ ഇപ്പോഴത് മൂന്നരലക്ഷത്തിലെത്തിയത് സര്‍ക്കാരിന്‍രെ ധനകാര്യ മിസ് മാനേജ്‌മെന്റാണ്. പുതിയ ബജറ്റില്‍ ജനങ്ങളുടെ മേല്‍ 3000കോടിയുടെ അധികഭാരം അടിച്ചേല്‍പിച്ച് നികുതിയും ഫീ ഇനത്തിലും വന്‍വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ കാലത്ത് പിണറായി സര്‍ക്കാര്‍ ചെലവഴിച്ച പൊതുഖജനാവിലെ പണത്തിന്റെ ഏകദേശ കണക്ക് ഇങ്ങനെ:
2022 ഒക്ടോബര്‍- യൂറോപ്യന്‍ സന്ദര്‍ശനം; നോര്‍വേ, ബ്രിട്ടന്‍, ഫിന്‍ലന്റ്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം, മന്ത്രിമാരായ ശിവന്‍കുട്ടി,വീണജോര്‍ജ്, പി.രാജീവ്, ചീഫ് സെക്രട്ടറിവി.പി ജോയ്, സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ വേണുരാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ബില്ല, പൊതുവിദ്യാഭ്യാസ സെ്ക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍.
ചെലവ്- 43.14 ലക്ഷം രൂപ.
ഹോട്ടല്‍ ചെലവ്-18.5 ലക്ഷം
വിമാനയാത്ര- 22.38 ലക്ഷം
വിമാനത്താവള ലോഞ്ചിലെ ഫീസ്-2.21 ലക്ഷം.( ബ്രിട്ടീഷ് സര്‍ക്കാരിന് )
2022 നവംബര്‍ – മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയകാറുകള്‍- ഇന്നോവ ക്രിസ്റ്റ -1.30 കോടി
2022 ഡിസംബര്‍- ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി.ജയരാജന് പുതിയ ഇന്നോവ കാര്‍- 32 ലക്ഷം ( 35 ലക്ഷം വരെ അനുവദിക്കാനായിരുന്നു ഉത്തരവ്)
2022 ജൂണ്‍- മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍- 42.90 ലക്ഷം രൂപ. ( മൃഗസംരക്ഷണ വകുപ്പിന്‍േതല്ലെന്ന് മന്ത്രി ചിഞ്ചുറാണി) പശുക്കള്‍ക്ക് മ്യൂസിക് സിസ്റ്റം വേണ്ടെന്ന് വെച്ചു.
2019 – ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ എം.പി സമ്പത്തിനെ ഡല്‍ഹിയില്‍ കേരളത്തിന്‍രെ പ്രത്യേകപ്രതിനിധിയാക്കി നിയമനം- വീട്, കാര്‍,ജീവനക്കാര്, 90,000 രൂപ മാസശമ്പളം, കാബിനറ്റ് റാങ്ക്.
മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ പദവി-
മന്ത്രിയായിരിക്കെ എം.വി ഗോവിന്ദന്റെ സമൂഹമാധ്യമ ഇടപെടല്‍- 1.75 ലക്ഷം
2022 മാര്‍ച്ച്- രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോം-35.16 കോടി
ആശ്രിതനിയമനത്തിന് സൂപ്പര്‍ ന്യൂമററി തസ്തികകള്‍- 1500 കോടി
2022 ഡിസംബര്‍ വരെ പരസ്യ ഇനത്തില്‍- 153.50 കോടി
2022 ജൂണ്‍- മുഖ്യമന്ത്രിക്ക് കിയയും അകമ്പടിക്കായി മൂന്ന് ഇന്നോവയും -88.69,841 ലക്ഷം രൂപ.
2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ ഓരോ മലയാളിയുടെയും പൊതുകടബാധ്യത -55,78000രൂപ. ഇപ്പോള്‍ 1 ലക്ഷം രൂപ.
2022 ഡിസംബര്‍- 2016 മുതല്‍ ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കാന്‍- 32 ലക്ഷം.
2020 ഏപ്രില്‍- മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റര്‍- പ്രതിമാസവാടക- 1.44കോടി. ജി.എസ്.ടി അടക്കം 1.50 കോടി. പൈലറ്റ്, ജീവനക്കാരുടെ ആവുകൂല്യം- മൊത്തം .2.2 കോടി. 3 വര്‍ഷത്തേക്കാണ് കരാര്‍. അധികമണിക്കൂറൊന്നിന് 90,000 രൂപ അധികം. കാര്യമായ ഉപയോഗമില്ല.
2021 ഡിസംബര്‍- മന്ത്രി സജിചെറിയാന്റെ ഓഫീസിലെ ശുചിമുറി നന്നാക്കാന്‍- 4 ലക്ഷം രൂപ.
ചീഫ് വിപ്പിന്റെ ഓഫീസിലെ സ്റ്റാഫ് -25 പേര്‍. 18 പേരെ അധികം നിയമിച്ചു.
23,000 മുതല്‍ ഒരു ലക്ഷം വരെ ശമ്പളം, പെന്‍ഷന്‍ വകയില്‍ ലക്ഷങ്ങള്‍..
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍- ചിന്തജെറോം- 8.5 ലക്ഷം രൂപ ശമ്പളകുടിശിക. 2017 ജനുവരി 6 മുതല്‍ 2018 ജൂണ്‍ 26 വരെ. 50,000 ആയിരുന്ന ശമ്പളം ഒരു ലക്ഷം ആക്കി. 2022 ഓഗസ്റ്റ് 20ന് ഇത് ആവശ്യപ്പെട്ട് ചിന്ത സര്‍ക്കാരിന് കത്തെഴുതിയെങ്കിലും ഇല്ലെന്ന് നുണ പറഞ്ഞു. 2018ലാണ് യുവജന കമ്മീഷന്റെ ചട്ടങ്ങള്‍ നിലവില്‍ വരുന്നതുതന്നെ.
മുഖ്യമന്ത്രി പിണറായിയുടെ ഉപദേഷ്ടാക്കളുടെനിയമനം- 15 കോടി.
കോവിഡ് പ്രതിരോധ കിറ്റ് വാങ്ങിയതില്‍ മുന്‍ ആരോഗ്യമന്ത്രിയുള്‍പ്പെടെ 11 പേര്‍ക്കെതിരെ ലക്ഷങ്ങളുടെ അഴിമതി. ഈ ഇനത്തില്‍ ഹിമാചല്‍ പ്രദേശില്‍ മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജയിലിലാണ്.
വിവിധ ജുഡീഷ്യല്‍ കമ്മീഷനുകള്‍ വകയില്‍ കോടികളുടെ ചെലവ് വേറെ…