അനീഷ് ചാലിയാര്‍
ബി.ജെ.പി നേതാവായ ബംഗാള്‍ ഗവര്‍ണര്‍ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പില്‍ നിന്ന് ഒഴുകുന്നത് ലക്ഷങ്ങള്‍. ബി.ജെ.പി സഹകരണത്തിന് ഐ.ടി വകുപ്പിന് കീഴിലുള്ള സി-ഡിറ്റ് വഴി വാടകയിനത്തിലാണ് പ്രതിവര്‍ഷം അരക്കോടി രൂപ നല്‍കുന്നത്. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോ സിന്റെയും ഭാര്യയുടെയും പേരിലുള്ള കെട്ടിടത്തിന് വാടകയിനത്തില്‍ പ്രതിമാസം നല്‍കുന്നത് നാല് ലക്ഷത്തോളം രൂപയാണ്. ഏഴ് വര്‍ഷത്തോളമായി തുടര്‍ച്ചയായി വന്‍തുക വാടക നല്‍കി ഈ കെട്ടിടത്തില്‍ സ്ഥാപനത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുമ്പോള്‍ പട്ടത്ത് സി-ഡിറ്റിനു വേണ്ടിയുള്ള സ്വന്തം കെട്ടിടത്തിന്റെ നിര്‍മാണം എട്ട് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയിട്ടില്ല. 6000 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് ഫണ്ടും സ്ഥലവും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചതാണ്. കെട്ടിട നിര്‍മാണം ബോധപൂര്‍വം വൈകിപ്പിച്ച് ബി.ജെ.പി നേതാവിന് ഇത്രയും നാള്‍ വാടകയിനത്തില്‍ നല്‍കിയത് മൂന്ന് കോടിക്കുമുകളിലാണെന്നാണ് വിവരം. കോര്‍പറേഷന്‍ തമ്പാനൂര്‍ ഡിവിഷനില്‍ 196.7 മീറ്റര്‍ സ്‌ക്വയര്‍ വീതം വലിപ്പുമുള്ള മുന്ന് നിലകളിലായുള്ള കെട്ടിടമാണ്
സി-ഡിറ്റിന് വേണ്ടി വാടകക്കെ ടുത്തിരിക്കുന്നത്. ഇതില്‍ ഗ്രൗ ഫ്‌ളോര്‍ സി.വി ആനന്ദ ബോസിന്റെയും ലക്ഷ്മി ബോ സിന്റെയും പേരിലാണുള്ളത്. രണ്ട് നിലകള്‍ ആനന്ദബോസി ന്റെ മാത്രം പേരി ലാണ്. നഗരസഭ യില്‍ 5377 രൂപ വീതമാണ് നികു തിയായി ഓരോ നിലകള്‍ക്കുമു ള്ളത്. ഈ കെട്ടി ട ത്തി നാണ് സി.വി ആനന്ദ ബോസിന്റെ പേ രില്‍ 194126 രൂപ വാടകയും 34943 രൂപ ഐ.ജി.എസ്.ടി ഉള്‍ പ്പടെ 229069 രൂപയും ലക്ഷ്മി ബോസിന്റെ പേരില്‍ 194126 രൂ പയും വാടകയിനത്തില്‍ സി-ഡിറ്റ് നല്‍കുന്നത്. മുഖ്യമന്ത്രി ഗവേണിങ് ബോര്‍ഡി ചെയര്‍മാനായ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡെവലപിങ് ആന്റ് ഇ മേജിങ് ടെക്‌നോളജി(സി-ഡി റ്റ്). ഈ സ്ഥാപനത്തിന്റെ ഓഫീസ് ഉപയോഗത്തിനായാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ബില്‍ഡിങ് വാടകക്കെടുത്തത്. പട്ടത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് ആകെ നിര്‍മാണ തുകയുടെ ഏകദേശം പകുതിയോളം രൂപയാണ് വാടകയിനത്തില്‍ ഏഴ് വര്‍ഷത്തിനിടെ നല്‍കിയിരിക്കുന്നത്. യഥാസമയം ഈ ബില്‍ഡിങ്ങിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂര്‍ണമായും ഇവിടേക്ക് മാറ്റാനാവും. എന്നാല്‍ ഇതിന് വേണ്ട ഉത്സാഹം സര്‍ക്കാര്‍ കാണിക്കാതിരിക്കുന്നതിന്റെ ഗുണം കിട്ടുന്നത് ബി.ജെ.പി നേതാവിനാണ്.