X
    Categories: keralaNews

പോപ്പുലര്‍ ഫ്രണ്ട് : സര്‍ക്കാര്‍ ജപ്തി നടത്തിയത് നിരപരാധികളുടെ വീടുകളില്‍; ജപ്തി നടത്തിയതില്‍ മരിച്ചയാളുടെ വീടും !

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ പേരില്‍ ജപ്തി നടപടി സ്വീകരിക്കാനുത്തരവിട്ട സര്‍ക്കാര്‍ ജപ്തി നടത്തിയത് പാവപ്പെട്ട നിരപരാധികളുടെ വീടുകളില്‍. ജപ്തി നടത്തിയതില്‍ മരിച്ചയാളുടെ വീടും. കോട്ടക്കല്‍ പള്ളിയാലില്‍ ഇന്ത്യനൂര്‍ മുഹമ്മദിന്റെ മകന്‍ അലവി മരിച്ചിട്ട് 15 വര്‍ഷമായി. 60 വയസ്സുള്ള കൊളക്കാടന്‍, അവറാന്‍കുട്ടി, പുലിക്കോട് സ്വദേശി മജീദ്, ആമപ്പാറ പുളിക്കല്‍ ഫൈസല്‍ (46) തുടങ്ങിയവരുടെ വീടുകളിലാണ് ജപ്തിനടപടി ആരംഭിച്ചത്.


ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് സര്‍ക്കാര്‍ റവന്യൂ റിക്കവറി നടപടിയുമായി ഇറങ്ങിയത്. സെപ്തംബറില്‍ നടന്ന ഹര്ത്താലില്‍ ആക്രമണം മൂലം നഷ്ടം നേരിട്ടതിനാണ് ജപ്തികള്‍. പൊതുഖജനാവിന് നഷ്ടം നേരിട്ടതിന് ജപ്തി നടത്തണമെന്നാണ് ഉത്തരവ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇന്നലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലും മറ്റും നിരപരാധികളും മരണപ്പെട്ടവരുമായ ആളുകളുടെ വീടുകളിലാണ് റവന്യൂജീവനക്കാര്‍ ജപ്തിയുമായി ചെന്നത്. നിരോധിത സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നാണ് പറയുന്നത്. ഇന്ന് അഞ്ചുമണിക്കകം ജപ്തി നടത്തണമെന്നാണ് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. 5.2 കോടിയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും വ്യാപകഅക്രമവും.

Chandrika Web: