X

തദ്ദേശ ഭരണ പ്രതിസന്ധിക്കെതിരെ ജനപ്രതിനിധികള്‍; പ്രതിഷേധ ഒപ്പ് ചാര്‍ത്തി പതിനായിരങ്ങള്‍

ബജറ്റ് വിഹിതം അനുവദിക്കാത്തതിനെ തുടർന്ന് തദ്ദേശസ്ഥാപനങ്ങൾ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണാത്ത സർക്കാർ നിലപാടിനെതിരെ ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഒപ്പു മതിലിൽ പതിനായിരങ്ങൾ പ്രതിഷേധ ഒപ്പ് ചാർത്തി. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതത്തിൽ 2928 കോടി രൂപയാണ് സർക്കാർ തടഞ്ഞത്. ഇത് മൂലം നടപ്പു വർഷത്തെ ഭൂരിഭാഗം പദ്ധതികളും വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണുള്ളത്. ഇതിനെതിരെ തദ്ദേശസ്ഥാപന തലങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

ഒപ്പു മതിലിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട് പടിഞ്ഞാറത്തറയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നിർവഹിച്ചു. സർക്കാർ നടത്തുന്ന ധൂർത്തിന്റെ ബാധ്യത തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിവെക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രസതാവിച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം അനുവദിക്കുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിർവഹിക്കാൻ സാധിക്കാത്ത സർക്കാറിന് അധികാരത്തിൽ തുടരുന്നതിനുള്ള അർഹത നഷ്ടപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

എൽ ജി എം എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ഭാരവാഹികളായ റസാക്ക് കൽപ്പറ്റ, കെ ഹാരിസ്, എൽ ജി എം എൽ ജില്ലാ ജനറൽ സെക്രട്ടറി ജാസർ പിണങ്ങോട്, സി ഇ ഹാരിസ്, കെ ബി നസ്മ, ഉസ്മാൻ കാഞ്ഞായി , കെ കെ അസ്മ , പി എ ജോസ് പ്രസംഗിച്ചു. എം പി ഷംസുദ്ദീൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ നന്ദിയും പറഞ്ഞു.

webdesk14: