തിരുവനന്തപുരം: സംസ്ഥാനത്തെ പെന്‍ഷനുകാരോടുള്ള സര്‍ക്കാരിന്റെ ദ്രോഹനടപടികള്‍ തുടരാന്‍ അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന സെക്രട്ടറിയേറ്റ് സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെന്‍ഷന്‍കാരോടും ജീവനക്കരോടുമുള്ള സര്‍ക്കാരിന്റെ സമീപനം അപലപനീയമാണ്. ഈ ദ്രോഹനടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പെന്‍ഷന്‍കാരെയും ജീവനക്കാരെയും അണിനിരത്തി പ്രക്ഷോഭസമരത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നല്‍കാത്തതിന് ന്യായീകരണമില്ല. ക്ഷാമശ്വാസം അനുവദിക്കാത്ത സര്‍ക്കാര്‍ സമീപനവും പ്രതിഷേധാര്‍ഹമാണ്. പെന്‍ഷനേഴ്‌സ് ലീഗിന്റെ സെക്രട്ടറിയേറ്റ് സമരം തികച്ചും അവസരോചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മെത്തോടിക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍, എം.എല്‍.എമാരായ അഡ്വ. യു.എ ലത്തീഫ്, പി.ഉബൈദുല്ല, ടി.വി ഇബ്രാഹിം, സി.പി ചെറിയ മുഹമ്മദ്, ബീമാപള്ളി റഷീദ്, അഡ്വ.എം. റഹുമത്തുള്ള, എസ്.പി.കുഞ്ഞമ്മദ്, കെ. മുഹമ്മദ് ഇസ്മായില്‍, വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, നിസാര്‍ മുഹമ്മദ് സുല്‍ഫി, പി.വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, അഡ്വ.നസിം ഹരിപ്പാട്, എ.എം അബൂബക്കര്‍, എന്‍.മൊയ്ദീന്‍ മാസ്റ്റര്‍, ഖാദര്‍ കൊടവണ്ടി, വി.മുസ്തഫ, ടി.പി.മൂസ്സക്കോയ, മുഹമ്മദലി നങ്ങേലിയില്‍, എന്‍.എ ഇസ്മായില്‍, അഡ്വ. എ.പി ഇബ്രാഹിം, പി.എ സീതിമാസ്റ്റര്‍, യൂസുഫ് മിഷ്‌കാത്തി, കെ.കെ മുഹമ്മദ്കുട്ടി മാസ്റ്റര്‍, അഡ്വ.എം.സുബൈര്‍, കെ.എം റഷീദ്, സി. അബുമാസ്റ്റര്‍, മക്കാര്‍ മാസ്റ്റര്‍, അബ്ദുല്‍ഖാദര്‍ എന്‍.സി, കൊച്ചുമൊയ്തീന്‍, ഇബ്രാഹിം മാസ്റ്റര്‍, ഷാഹുല്‍ ഹമീദ്, കെ. അബ്ദുല്‍ കരീം പ്രസംഗിച്ചു.