ബസിനുമുകളില്‍ യാത്രക്കാരെ കയറ്റി നഗരത്തിലൂടെ യാത്രചെയ്ത സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഞായറാഴ്ച രാത്രിയാണ് മിനിബൈപ്പാസിലൂടെ കോഴിക്കോട്ബാലുശ്ശേരി റൂട്ടിലോടുന്ന ‘നസീം’ ബസിന്റെ മുകളില്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയത്.
ബസിന് പിറകിലുണ്ടായിരുന്ന കാറിലെ യാത്രക്കാര്‍ ദൃശ്യം പകര്‍ത്തി മോട്ടോര്‍വാഹനവകുപ്പിന് അയച്ചുകൊടുക്കുകയായിരുന്നു. ഞായറാഴ്ചയാണ് മോട്ടോര്‍ വാഹനവകുപ്പിന് വീഡിയോ ലഭിച്ചത്. ഉടനെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു. ആളുകള്‍ മുകളില്‍ കയറി ഇരിക്കുന്നതും വാതിലില്‍ തൂങ്ങിനില്‍ക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെത്തന്നെ ബസ്സുടമയെ ബന്ധപ്പെട്ടു. ബുധനാഴ്ച രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.യ്ക്ക് മുമ്പില്‍ ബസ്സുടമയോടും െ്രെഡവറോടും ഹാജരാകാനും നിര്‍ദേശിച്ചു. തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായുള്ള ഷോര്‍ട്ട് നോട്ടീസ് നല്‍കും. െ്രെഡവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍ബന്ധിത സാമൂഹികസേവനം നടത്തുകയും എടപ്പാളിലെ മോട്ടോര്‍വാഹന വകുപ്പ് ട്രെയിനിങ് സെന്ററിലെ ക്ലാസില്‍ പങ്കെടുക്കുകയും ചെയ്യണം.
അപകടകരമാംവിധം വാഹനം ഓടിച്ചതിന് പിഴയീടാക്കുമെന്നും ആര്‍.ടി.ഒ. ബിജുമോന്‍ പറഞ്ഞു. ഈ ബസിനുമുമ്പേ ഒരു കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നടത്താറുണ്ടെന്നും എന്നാല്‍, ഞായറാഴ്ച അതില്ലാത്തതിനാലാണ് തിക്കിത്തിരക്കിയ യാത്രക്കാര്‍ ബസിനുമുകളില്‍ കയറിയതെന്നാണ് ബസ്സുടമ നല്‍കിയ വിശദീകരണം.