പാലക്കാട്: ആലത്തൂര്‍ വെങ്ങന്നുരില്‍ യുവാവിനെയും പെണ്‍കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കുത്തന്നൂര്‍ ചിമ്പുകാട് മരോണിവീട്ടില്‍ കണ്ണന്റെ മകന്‍ സുകിന്‍ (23), വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യ (18) എന്നിവരാണ് മരിച്ചത്.
പെണ്‍കുട്ടിയുടെ വെങ്ങന്നൂരിലെ വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആലത്തൂര്‍ പൊലീസ് പറഞ്ഞു.