ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും; വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നജീബ് കാന്തപുരം

വെള്ളാപ്പള്ളിയുടെ മലപ്പുറം വിരുദ്ധ പ്രസംഗത്തിനിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം.എല്‍.എ. 88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ലെന്ന് നജീബ് കാന്തപുരം ഫേസ് ബുക്ക് കുറിപ്പില്‍ എഴുതി.

ഒന്നുമില്ലായ്മയില്‍ നിന്ന്, മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന്, തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും. ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയുമെന്നും നജീബ് കാന്തപുരം എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

88 കഴിഞ്ഞ ഒരു കടല്‍ കിഴവന്റെ സാമ്പത്തിക, രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മലപ്പുറം വിരോധത്തോട് മറുപടി പറയുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് , മുഴു പട്ടിണിയില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് , തടഞ്ഞു വീഴാതെ മലപ്പുറത്തെ ഇത്രയും വളര്‍ത്തിയ ഒരു രാഷ്ട്രീയ പാര്‍ട്ടി അവര്‍ക്കുണ്ട്. ആ പാര്‍ട്ടി തന്നെ അവരെ ഇനിയും മുന്നോട്ട് നയിക്കും.

ഈ ക്ഷുദ്ര ജീവികള്‍ക്ക് ഞങ്ങളുടെ കുട്ടികള്‍ മറുപടി പറയും. നിങ്ങള്‍ ഉപയോഗിക്കുന്ന വില കുറഞ്ഞ വാക്കുകള്‍ കൊണ്ടല്ല, അവര്‍ കഠിനാധ്വാനം കൊണ്ട് വെട്ടിപ്പിടിക്കുന്ന അവരുടെ നേട്ടങ്ങള്‍ കൊണ്ടായിരിക്കും. ശ്രീ ശ്രീ വെള്ളാപ്പള്ളിജിക്ക് ഇതൊക്കെ കണ്ട് നെഞ്ച് പൊട്ടാന്‍ കാലം അവസരം നല്‍കട്ടെ.

webdesk13:
whatsapp
line