അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഇഡി ഓഫിസിലേക്ക് 18 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നടത്തിയ മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച എം.പിമാര്‍ പിന്നീട് തിരിച്ചു പോയി.
മാര്‍ച്ച് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഡല്‍ഹി പൊലീസ് വലിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതോടെയാണ് പ്രതിപക്ഷ നേതാക്കള്‍ മാര്‍ച്ച് അവസാനിപ്പിച്ച് പാര്‍ലമെന്റിലേക്ക് മടങ്ങിയത്. 18 പ്രതിപക്ഷ പാര്‍ട്ടികളുടെ നൂറോളം എം.പിമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇ.ഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായും ഉടന്‍ തന്നെ സംയുക്ത പരാതി കത്ത് പുറത്തിറക്കുമെന്നും നേതാക്കള്‍ അറിയിച്ചു.