മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് വിധി പറഞ്ഞ് കണ്ണൂര്‍ സബ് കോടതി. ദീപക്, സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്.
110 പ്രതികളെ കോടതി വെറുതെ വിട്ടുകയും ചെയ്തു. മുന്‍ എംഎല്‍എമാരായ ശ്രീകൃഷ്ണന്‍ കെ കെ നാരായണന്‍ അടക്കം 113 പേരായിരുന്നു കേസിലെ പ്രതികള്‍. 2013 ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം.