രാജ്യത്തെ മുപ്പത്തി മൂന്ന് ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തി ശമ്പളം ഉൾപ്പെടെ പെൻഷൻ, ആരോഗ്യ പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും നൽകണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കുട്ടികളിലെ പോഷകാഹാരക്കുറവ് കണ്ടെത്തുന്നതിനായി നിരന്തരം പരിശ്രമിക്കുന്ന അങ്കണവാടി ജീവനക്കാരുടെ ജീവിതം അതി ദയനീയമാണ്. നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ പുതിയ മാനദണ്ഡമനുസരിച്ച് 50 ശതമാനത്തോളം താല്‍ക്കാലിക ജീവനക്കാരെ വെട്ടിക്കുറച്ചത് ഐസിഡിഎസ് സെന്ററുകളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ എണ്ണവും, ഇതിനായി വകയിരുത്തിയിരിക്കുന്ന തുകയിലെ ഗണ്യമായ കുറവും വിവിധ ബ്ലോക്കുകളില്‍ എത്തിപ്പെടാനും, 33000ത്തോളം അങ്കണവാടികളിലായി 40 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ഏറെ ബുദ്ധിമുട്ടമുഭവിക്കുകയാണ് നിലവിലെ ജീവനക്കാര്‍.
ശിശുമരണനിരക്കും, അനീമിയ മൂലമുള്ള അമ്മമാരുടെ മരണവും കൂടുതലായി കണ്ടുവരുന്ന ആദിവാസി മേഖലകളില്‍ ഇത്തരം താല്‍ക്കാലിക ജീവനക്കാരുടെ സേവനം അത്യാവശ്യമാണ്. കൃത്യമായ വേതനം ഉറപ്പാക്കി കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും
വി കെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.