X

നൂഹില്‍ വി.എച്ച്.പി നീക്കത്തിന് തിരിച്ചടി; വിവാദ ഘോഷയാത്ര വീണ്ടും നടത്താനുള്ള അനുമതി നിഷേധിച്ചു

ഹരിയാനയിലെ നൂഹില്‍ സംഘര്‍ഷത്തിന് തുടക്കമിട്ട ബ്രിജ് മണ്ഡല്‍ ജല അഭിഷേക് യാത്ര വീണ്ടും നടത്താനുള്ള വി.എച്ച്.പി നീക്കത്തിന് തിരിച്ചടി. ആഗസ്റ്റ് 28ന് നടത്താനിരുന്ന യാത്രയ്ക്ക് ഹരിയാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

പ്രദേശത്തെ ക്രമസമാധാനം തകരാറിലാകുമെന്ന് ലോക്കല്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും ആശങ്ക പ്രകടിപ്പിച്ചതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഘാടകര്‍ സമര്‍പ്പിച്ച അപേക്ഷ നുഹ് ഡെപ്യൂട്ടി കമ്മീഷണറാണ് നിരസിച്ചത്.

ജൂലൈ 31ന് വിഎച്ച്പി സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ഘോഷയാത്രയ്ക്ക് പിന്നാലെയാണ് നൂഹില്‍ വ്യാപക സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ വിവിധ എഫ്‌ഐആറുകളിലായി 260 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച യാത്ര ആഗസ്റ്റ് 28 ന് വീണ്ടും നടത്തുമെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പുറമെ സമാധാന കമ്മിറ്റിയും രംഗത്തുവന്നിരുന്നു.

 

webdesk13: