പരോളിലിറങ്ങി ഒളിവില്‍ പോയ കുപ്രസിദ്ധ ഗുണ്ട നേതാവ് പിടിയില്‍

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് കടുവ ഷഫീഖ് പൊലീസ് പിടിയില്‍. പരോളിലിറങ്ങിയ പ്രതി കഴിഞ്ഞ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. ആലുവ പൊലീസിന്റെ നേതൃത്വത്തിലുളള സംഘമാണ് ഷഫീഖിനെ പിടികൂടിയത്.

പത്ത് ദിവസത്തെ പരോള്‍ കിട്ടിയ പ്രതി രണ്ട് വര്‍ഷമായി തിരികെ ജയിലില്‍ പ്രവേശിക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് വളഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി ഇരുട്ടില്‍ ഓടി മറഞ്ഞെങ്കിലും പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു.

webdesk18:
whatsapp
line