ഭക്ഷണവും പാര്‍പ്പിടവും മാത്രമല്ല, സുരക്ഷിത ജീവിതവും മാതാപിതാക്കല്‍ക്ക് നല്‍കേണ്ടത് മക്കളുടെ ബാധ്യതയാണെന്ന് മദ്രാസ് ഹൈക്കോടതി. അമ്മയെ പരിപാലിക്കാത്ത മകന്റെ സ്വത്ത് രേഖ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യത്തിന്റെതാണ് വിധി.
മുതിര്‍ന്ന പൗരന്മാരുടെ ജീവനും അന്തസും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കാര്‍ അധികാരികള്‍ ഉറപ്പുവരുത്തണമെന്നും ജഡ്ജി പറഞ്ഞു. വയോജന നിയമപ്രകാരം, ഇത്തരം പൗരന്മാരുടെ ജീവനും സ്വത്തും ഉറപ്പാക്കേണ്ടത് ജില്ലാ കലക്ടറുടെ കടമയാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
സഹോദരങ്ങള്‍ക്ക് തുല്യവിഹിതം നല്‍കാമെന്നും പിതാവിനും മാതാവിനും ജീവനാംശം നല്‍കാമെന്നും പറഞ്ഞ് മാതാവിന്റെ സ്വത്ത് സ്വന്തമാക്കിയ മകന്റെ സ്വത്തവകാശമാണ് തിരുപ്പൂര്‍ ആര്‍.ഡി.ഒ റദ്ദാക്കിയത്. മകന്‍ വാക്കു പാലിക്കാത്തിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം. തിരൂപ്പൂര്‍ സ്വദേശിനിയായ സക്കീറ ബീഗമാണ് മകന്‍ വാക്കു പാലിക്കാത്തതിനെ തുടര്‍ന്ന് ആര്‍.ഡി.ഒയെ സമീപിച്ചത്. ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപ്പൂര്‍ സ്വദേശി മുഹമ്മദ് ദയാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഈ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.