X
    Categories: indiaNews

ശീതതരംഗത്തില്‍ അകപ്പെട്ട് ഉത്തരേന്ത്യ; ഡല്‍ഹി വിമാനത്താവളത്തില്‍ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യ തീവ്രമായ ശീതതരംഗത്തില്‍ അകപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ നിരവധി പ്രദേശങ്ങളില്‍ യാത്രാതടസ്സവും നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ വിമാന സര്‍വിസില്‍ തടസ്സങ്ങളില്ല. എന്നാല്‍ അടിന്തര സാഹചര്യം നേരിടാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാവിലെ ഏഴു മണിക്ക് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 500 മീറ്ററായിരുന്നു പൊതുവായ ദൃശ്യപരത. മൂടല്‍മഞ്ഞ് വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ നേരിയതോ ഇടതൂര്‍ന്നതോ ആയ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ച മുതല്‍ താപനില ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ പകല്‍ സമയത്ത് ചെറിയ മഴയും വെള്ളി, ശനി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

webdesk18: