X

‘നോ വോട്ട് ടു ബി.ജെ.പി’; സമൂഹ മാധ്യമങ്ങളിൽ കാമ്പയിൻ

മോദി സര്‍ക്കാര്‍ രാജ്യത്തെ പിന്നാക്കം കൊണ്ടുപോയ വിവിധ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കാമ്പയിന്‍. ‘നോ വോട്ട് ടു ബി.ജെ.പി’ ഹാഷ്ടാഗ് എക്സില്‍ (ട്വിറ്റര്‍) വൈറലാണ്.

77,600ലധികം പോസ്റ്റുകളാണ് ഈ ഹാഷ്ടാഗില്‍ വന്നിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരടക്കം കാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്. യു.എസ്, ജര്‍മനി, ഫിന്‍ലാന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ വെച്ച് നോ വോട് ടു ബിജെപി ബോര്‍ഡുകളുമായി യുവതീ യുവാക്കള്‍ നില്‍ക്കുന്ന വീഡിയോയടക്കം പുറത്തുവന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്.

മോദി സര്‍ക്കാറിന് കീഴില്‍ രാജ്യത്തെ ജിഡിപി നിരക്ക് കുറഞ്ഞതായി ചൂണ്ടിക്കാട്ടിയുള്ള കാര്‍ട്ടൂണും എക്സില്‍ പ്രചരിക്കുകയാണ്. 2024ലെ ലോകഹാപ്പിനസ് ഇന്‍ഡക്സില്‍ ഇന്ത്യ 126ാം സ്ഥാനത്ത് നില്‍ക്കുന്നതാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍ 108ാം സ്ഥാനത്തും മ്യാന്‍മര്‍ 118ാം സ്ഥാനത്തുമാണ്.

പത്ത് വര്‍ഷം കൊണ്ട് മോദി സര്‍ക്കാറിന് ഒരു വാഗ്ദാനവും പാലിക്കാനായില്ലെന്നും വീണ്ടും മൂന്നാം തവണ എന്ത് അടിസ്ഥാനത്തിലാണ് അവര്‍ വോട്ട് ചോദിക്കുകയെന്നും മറ്റൊരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. തൊഴിലില്ലായ്മ, വിലവര്‍ധനവ്, ഉയര്‍ന്ന നികുതി നിരക്ക്, ദരിദ്രരുടെ സമ്പാദ്യം കുറഞ്ഞത് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

ഭരണസംവിധാനത്തെ ദുരുപയോഗിക്കുന്ന മോദി സര്‍ക്കാറിന്റെ പ്രവര്‍ത്തന രീതിയാണ് മറ്റു ചിലര്‍ വിമര്‍ശിച്ചത്. ഐടി, ഇ.ഡി, സിബിഐ എന്നിവയെ ദുരുപയോഗിച്ച് റെയ്ഡ് നടത്തുക, ഇലക്ട്രല്‍ ബോണ്ട് നേടുക, സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളെയും പബ്ലിക് റിലേഷനും കുതിരക്കച്ചവടവും നടത്തുക തുടങ്ങിയ രീതികള്‍ ഇവര്‍ ചൂണ്ടിക്കാട്ടി.

webdesk13: