X
    Categories: indiaNews

വധുവിനെ കിട്ടാനില്ല; 3 വിവാഹാലോചനകള്‍ മുടങ്ങിയ യുവാവ് വിഷംകഴിച്ച് ജീവനൊടുക്കി

വധുവിനെ കിട്ടാത്തതിനെത്തുടര്‍ന്ന് യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. വിജയനഗര്‍ ജില്ലയിലെ കുഡ്‌ലിഗിയില്‍ ബി. മധുസൂദന്‍ (26) ആണ് മരിച്ചത്. മധുസൂദന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മുടങ്ങിപോവുകയായിരുന്നു. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്ന് ആരോപണമുണ്ട്.

വിവാഹം നടക്കാത്തതിനാല്‍ മധുസൂദന്‍ ഏറെ നിരാശയിലായിരുന്നു. ഇതിനെ തുടര്‍ന്ന ഇയാള്‍ മദ്യപാനത്തിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയിലാണ് യുവാവ് വിഷംകഴിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിനെ തുടര്‍ന്ന് വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

 

webdesk13: