X

നിപ: നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി നാളെ നിര്‍ദേശം നല്‍കും

കോഴിക്കോട് നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി സെപ്റ്റംബര്‍ നാളെ യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയേണ്ടതാണ്. ഐസോലേഷനില്‍ ഉള്ളവരുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേര്‍ത്തിരുന്നു.

ഒരു നിപ പരിശോധനാഫലം കൂടി നെഗറ്റീവായി. തിങ്കളാഴ്ച പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിലവില്‍ ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ആകെ 378 ആളുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

 

webdesk13: