X

കോഴിക്കോട് 4 പേർക്ക് കൂടെ നിപ സ്ഥിരീകരിച്ചു

ഇന്നലെ മരിച്ച 2 പേർക്കും മരിച്ചയാളുടെ ഭാര്യാസഹോദരനും 9 വയസ്സുകാരനായ മകനും ആണ് നിപ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. പൂനെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപസ്ഥിരീകരിച്ചത്.

ആദ്യം മരിച്ച വ്യക്തിയുമായി ബന്ധമുള്ളവരാണ് ഈ രണ്ടുപേരും. സമ്പർക്ക പട്ടികയിൽ മൊത്തം 168 പേരെയാണ് കണ്ടെത്തിയിട്ടുള്ളത് .രണ്ട് കേന്ദ്രങ്ങളാണ് നിപ ബാധിതമായി ഇപ്പോൾ സംശയിക്കുന്നത്. ഈ രണ്ട് കേന്ദ്രങ്ങളെയും പ്രത്യേക കണ്ടെയ്ൻമെൻ്റ് സോൺ ആയി തിരിക്കും. ഇവിടങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തും .നിലവിൽ ചികിത്സയിലുള്ളവരെ സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തും.

webdesk13: