പേര്‍ഷ്യന്‍/ഇറാനിയന്‍ പുതുവത്സരത്തില്‍ പങ്കുചേര്‍ന്ന് ഗൂഗ്‌ളും. നവ്‌റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തില്‍ ഡൂഡിലൊരുക്കിയാണ് ഗൂഗ്ള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.
വസന്താരംഭത്തിന്റെ ആദ്യ ദിനമാണ് നവ്‌റോസ്. ഇറാനിയന്‍ സൗര കലണ്ടര്‍ പ്രകാരമാണ് നവ്‌റോസ് ആഘോഷിക്കുന്നത്. ജോര്‍ജിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 21 ആണ് ഈ തിയതി വരിക.
വിവിധ മത വിഭാഗങ്ങള്‍ നവ്‌റോസ് ആഘോഷിക്കാറുണ്ട്. ഹഖാമനി സാമ്രാജ്യകാലത്ത് പ്രാചീന പേര്‍ഷ്യയിലാണ് നവ്‌റോസ് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. രാത്രിക്കും പകലിനും അന്നു തുല്യദൈര്‍ഘ്യമായിരിക്കും.
2009ല്‍ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ നവ്‌റോസിനെ ഉള്‍പെടുത്തി. 2010ല്‍ ഐക്യരാഷ്ട്ര പൊതുസഭ മാര്‍ച്ച് 21 അന്താരാഷ്ട്ര നവ്‌റോസ് ദിനമായി അംഗീകരിച്ചു.