X
    Categories: keralaNews

പുതുവല്‍സരാഘോഷത്തിനിടെ യുവാവിന് ദാരുണാന്ത്യം

തൊടുപുഴ കോട്ടപ്പാറ വ്യൂപോയിന്റില്‍നിന്ന ്‌വീണ് യുവാവ് മരണപ്പെട്ടു. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അഞ്ചരയോടെവീട്ടില്‍നിന്നിറങ്ങിയ യുവാവിനെ ഫോണില്‍ ലഭിക്കാതായതോടെ അന്വേഷിക്കുകയായിരുന്നു. കോതമംഗലം പോത്താനിക്കാട് സ്വദേശി കല്ലിങ്കല്‍ ജീമോന്‍ (35) ആണ് മരിച്ചത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലിലാണ് മൃതദേഹം പാറയിടുക്കില്‍ കണ്ടെത്തിയത്. മേഘപടലം ദൃശ്യമാകുന്ന വ്യൂപോയിന്റില്‍ നിരവധിപേരാണ് എത്തുന്നത്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇവിടെ സംവിധാനിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Chandrika Web: