X

നീറ്റ് പരീക്ഷ ക്രമക്കേട്: എംഎസ്എഫ് സുപ്രീംകോടതിയില്‍

കഴിഞ്ഞ ദിവസം പുറത്ത്‌ വന്ന നീറ്റ് പരീക്ഷ ഫലത്തിലെ വ്യാപക ക്രമക്കേടിനെതിരെ എം.എസ്.എഫ് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു. ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പർ ചോർച്ചയിൽ (SIT) സമഗ്ര അന്വേഷണം നടത്തുക, അന്വേഷണം പൂർത്തിയാകാതെ കൗസിലിംഗ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേസ് കൊടുത്തത്.

മുസ്ലിംലീഗിന്റെ നിയുക്ത രാജ്യസഭാ സ്ഥാനാർഥി അഡ്വ. ഹാരിസ് ബീരാൻ മുഖേനയാണ് കേസ് ഫയൽ ചെയ്തത്. വിദ്യാർഥികൾക്ക് നീതി ലഭിക്കും വരെ എം.എസ്.എഫ് മുന്നിലുണ്ടാവുമെന്ന് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു പറഞ്ഞു. ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യത്തെ വിദ്യാർത്ഥി സംഘടനയാണ് എം എസ് എഫ്.

webdesk14: