സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചെന്ന ആരോപിച്ച് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍. താക്കൂര്‍ ഗഞ്ച് മേഖലയിലെ നേപ്പിയര്‍ റോഡിലുള്ള പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീര യാദവിനാണ് സസ്‌പെന്‍ഷന്‍.
കൂടെ ജോലി ചെയ്യുന്ന രണ്ട് അധ്യാപകര്‍ക്ക് ശക്തമായി താക്കീതും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സംഭവം നടന്ന് അടുത്ത ദിവസം ചില ഹിന്ദുത്വ സംഘടനകള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍ സ്‌കൂളിനെതിരെ അന്വോഷണം നടത്തി ഇത്തരമൊരു നടപടി സ്വീകരിച്ചത്. വകുപ്പുതല നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയാണ് സ്‌കൂളില്‍ നടന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് ജില്ലാ മേധാവി സംഭവത്തിനെതിരെ പ്രതികരിച്ചത്.