X
    Categories: indiaNews

മുസ്‌ലിംപെണ്‍കുട്ടി ഋതുമതിയായാല്‍ വിവാഹം കഴിക്കാം എന്ന ഹൈക്കോടതി ഉത്തരവ് തടയാന്‍ സുപ്രീംകോടതി കൂട്ടാക്കിയില്ല

മുസ്‌ലിം പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ വിവാഹം കഴിക്കാം എന്ന ഹൈക്കോടതി ഉത്തരവ് മറ്റുകേസുകളില്‍ ബാധകമാക്കരുതെന്ന് സുപ്രീംകോടതി. ഇതുംസബന്ധിച്ച ദേശീയബാലാവകാശകമ്മീഷനാണ ്പരാതിയുമായി പോയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് പ്രസ്തുത വിധി പുറപ്പെടുവിച്ചിരുന്നത്. ഈ വിധി തടയാന്‍ സുപ്രീംകോടതി കൂട്ടാക്കിയില്ല. 18 വയസ്സുവരെ കുട്ടിയാണെന്നാണ് ബാലാവകാശകമ്മീഷന്റെ വ്യവസ്ഥ എന്നായിരുന്നു അവരുടെ വാദം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് നരസിംഹ എന്നിവരുടെയാണ ്ഉത്തരവ്. കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതി വിധിയില്‍ ഉത്തരവിറക്കുമെന്ന ്പറഞ്ഞെങ്കിലും സുപ്രീംകോടതി അത് പാടില്ലെന്ന് വ്യക്തമാക്കി. നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. പ്രായം ഏതെന്നല്ല, ഋതുമതിയായാല്‍ വിവാഹമാകാമെന്നകാണ് ഇസ്‌ലാമികവിധിയെന്ന് എതിര്‍കക്ഷികള്‍ വാദിച്ചു.

മുസ്‌ലിം പെണ്‍കുട്ടി 15 വയസ്സായാല്‍ വിവാഹം കഴിക്കാമെന്നാണ ്കഴിഞ്ഞ ഒക്ടോബറില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി. ബാലവിവാഹസംരക്ഷണ നിയമം ഇക്കാര്യത്തില്‍ ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹസമയത്ത് തന്റെ ഭാര്യക്ക് 16 വയസ്സേ ആയിട്ടുള്ളൂ എന്നതിനാല്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് വികാസ് ഭാലിന്റെ വിധിയുണ്ടായത്.

Chandrika Web: