X

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് യുവജന മഹാറാലി ലോഗോ പ്രകാശനം ചെയ്തു; റാലി ജനുവരിയിൽ എറണാകുളത്ത്

മലപ്പുറം : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ജനുവരിയിൽ എറണാകുളത്ത് വെച്ച് നടത്തുന്ന യുവജന മഹാറാലിയുടെ ലോഗോ പ്രകാശനം ചെയ്തു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആണ് പ്രകാശനം നിർവ്വഹിച്ചത്. മഹാറാലിയുടെ മുന്നോടിയായി നവംബർ – ഡിസംബർ മാസങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂത്ത് മാർച്ചുകൾ സംഘടിപ്പിക്കും.

ജൂലൈ ഒന്ന് മുതൽ ആണ് ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ കീഴ്ഘടകങ്ങളിൽ നടന്ന് വരികയാണ്. കേന്ദ്രം ഭരിക്കുന്ന മോദീ സർക്കാറും കേരളം ഭരിക്കുന്ന പിണറായി സർക്കാറും ഒരുപോലെ ജനവിരുദ്ധ ഭരണമാണ് നടത്തി കൊണ്ടിരിക്കുന്നത്.  ഭരണഘടനയിൽ നിന്നും ‘ഇന്ത്യ’ എന്ന പേര് നീക്കം ചെയ്യാനുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര സർക്കാർ അണിയറയിൽ നടത്തുന്നത്. അജണ്ടകൾ പുറത്ത് വിടാതെ പ്രത്യേക പാർലിമെൻ്റ് സമ്മേളനം വിളിച്ച് ചേർക്കാനുള്ള തിടുക്കത്തിലാണ് ബി.ജെ.പി ഗവൺമെൻ്റ്. ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന നീക്കത്തിന് പിന്നിലും ഗൂഢ ലക്ഷ്യങ്ങളുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട ഫാസിസ്റ്റ് സർക്കാർ വർഗ്ഗീയ അജണ്ടകൾ ഉയർത്തിക്കാട്ടി ഭരണം നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ്.

ഭരണ കൂട ചെയ്തികൾക്കെതിരെ ശബ്‌ദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കിവെട്ടയാടുന്ന കേരളത്തിലെ പിണറായി  സർക്കാറും മോദീ പാതയിലാണ് മുന്നോട്ടു പോകുന്നത്. . ഓണക്കാലത്ത് പോലും അരിയും പച്ചക്കറിയും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില നിയന്ത്രണ വിധേയമാക്കാൻ  കേരള സർക്കാറിന് സാധിച്ചിട്ടില്ല. സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി അവതാളത്തിലാണ്. ജനദ്രോഹ ഭരണം തുടരുന്ന കേന്ദ്ര – കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെ പൊതു സമൂഹത്തിൽ തുറന്ന് കാട്ടുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം. ലോഗോ പ്രകാശന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.കെ അഫ്സൽ റഹ്‌മാൻ, കെ.എം ഖലീൽ സംബന്ധിച്ചു.

webdesk14: