മഹാരാജാസില്‍ വീണ്ടും ബാനര്‍ ‘പോര്’. സര്‍വ്വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആര്‍.എസ്.എസ് അനുകൂലികളെ ശുപാര്‍ശ ചെയ്തെന്ന് ആരോപിച്ച് എസ്.എഫ്.ഐ സ്ഥാപിച്ച ബാനറിന് മുകളില്‍ എം.എസ്.എഫും കെ.എസ്.യുവും ബാനര്‍ സ്ഥാപിച്ചു.
‘ബ്ലഡി സംഘ്, ദിസ് ഈസ് കേരള’ എന്നെഴുതിയ ബാനറാണ് എസ്.എഫ്.ഐ സ്ഥാപിച്ചത്. അതിന് തൊട്ട് മുകളിലായി ‘സേവ് ഡെമോക്രസി, ഡിക്ടേറ്റര്‍ഷിപ്പ് മുര്‍ദാബാദ്’ (ജനാധിപത്യത്തെ സംരക്ഷിക്കൂ, ഏകാധിപത്യം തുലയട്ടെ) എന്നെഴുതിയ ബാനര്‍ എം.എസ്.എഫ് സ്ഥാപിക്കുകയായിരുന്നു.
അവിടെ കൊണ്ടും തീര്‍ന്നില്ല. അതിന് മുകളിലായി കെഎസ്യുവും ബാനര്‍ കെട്ടി. ‘നാടക നടന്മാര്‍ പറയാത്തത്, മുഖ്യമന്ത്രി-ഗവര്‍ണര്‍ ഭായ് ഭായ്’ എന്നെഴുതിയ ബാനറാണ് കെഎസ്യു സ്ഥാപിച്ചത്.
‘മിസ്റ്റര്‍ ഖാന്‍ വി റിപ്പീറ്റ്, കേരളം തന്റെ തന്തയുടെ വകയല്ല’ എന്നെഴുതിയ ബാനര്‍ ആയിരുന്നു എസ്എഫ്ഐ ആദ്യം കെട്ടിയത്. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ നീക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ ആരംഭിച്ച ഗവര്‍ണര്‍-എസ്എഫ്ഐ ബാനര്‍ യുദ്ധമാണ് കേരളത്തിലെ ഇതര കാമ്പസുകളിലേക്കും വ്യാപിച്ചത്.