തൃശൂരിന്‍ സ്‌കൂട്ടറിലിടിച്ച ലോറിക്ക് തീ പിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

തൃശൂര്‍ ചാലക്കുടിയില്‍ സ്‌കൂട്ടറിലിടിച്ച ലോറിക്ക് തീ പിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചാലക്കുടി പോട്ട ആശ്രമം സിഗ്‌നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. അപകടത്തില്‍ മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.

സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെ സിഗ്‌നല്‍ തെറ്റിച്ച ലോറി സ്‌കൂട്ടറില്‍ ഇടിച്ച് നിരങ്ങി നീങ്ങുകയായിരുന്നു.രാസവസ്തു കയറ്റിയ ലോറി പൂര്‍ണമായും കത്തി. തീപിടിച്ച ഉടനെ ലോറിയുടെ ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടിയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

webdesk18:
whatsapp
line