കൂടുതല്‍ വിവാഹ മോചനങ്ങള്‍ പ്രണയ വിവാഹങ്ങളില്‍: സുപ്രീം കോടതി

കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത് പ്രണയ വിവാഹങ്ങളിലാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വൈവാഹിക തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ജസ്റ്റിസ് ബി ആര്‍ ഗവായി ഇക്കാര്യം പറഞ്ഞത്.

പ്രണയ വിവാഹമാണ് കേസായി മാറിയതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അധിക വിവാഹ മോചനങ്ങളും പ്രണയ വിവാഹങ്ങളില്‍നിന്നാണെന്ന് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസ് സഞ്ജയ് കൗൾ കൂടി അംഗമായ സുപ്രീം കോടതി ബെഞ്ച് കേസില്‍ മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ആവശ്യപ്പെട്ടു.

webdesk13:
whatsapp
line