മുമ്പും നരേന്ദ്രമോദിയെ പ്രശംസിച്ച വ്യക്തിയാണ് സുപ്രീംകോടതി ജഡ്ജി അജയ് രസ്‌തോഗി. ഇന്നലെ അദ്ദേഹം പറഞ്ഞത്, മോദികാരണം രാജ്യത്ത് എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുണ്ടെന്നായിരുന്നു. പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് അക്കൗണ്ട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. എന്നാല്‍ നീതിപീഠത്തിലിരിക്കുന്ന വ്യക്തി അധികാരകേന്ദ്രത്തിലിരിക്കുന്നയാളെ പ്രശംസിക്കുന്നത് ശരിയല്ലെന്നാണ ്‌വാദം. ഇതിനെതിരെ പരാതിയുയര്‍ന്നു.
2018ല്‍ പുതുതായി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടവരിലൊരാളാണ് അജയ് രസ്‌തോഗി. അന്ന് അദ്ദേഹം പറഞ്ഞത് മോദി ഹീറോ ആണെന്നായിരുന്നു. അതാകട്ടെ പുറത്തുവെച്ചായിരുന്നെങ്കില്‍ ഇത് സുപ്രീംകോടതിയുടെ അകത്തായിരുന്നുവെന്ന വ്യത്യാസമുണ്ട്. നീതിന്യായസംവിധാനത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നതാണ് ഇത്തരം പരാമര്‍ശങ്ങളെന്നാണ് സമൂഹമാധ്യമങ്ങളിലെ ഇതിനെതിരായ വിമര്‍ശനം. സര്‍ക്കാരുമായി ബന്ധപ്പെട്ട പരാതികളില്‍ എന്തുനിലപാടാകും ഇത്തരക്കാര്‍ സ്വീകരിക്കുകയെന്ന് അവര്‍ ചോദിക്കുന്നു.
ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പെടെ വിരമിച്ചസമയത്തായിരുന്നു രസ്‌തോഗിയുടെ സ്ഥാനാരോഹണം. രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ മറ്റ് നാലുപേരോടൊപ്പമായിരുന്നു രസ്‌തോഗിയുടെ നിയമനം. കൊളീജിയം ശുപാര്‍ശപ്രകാരമായിരുന്നു ഇത്. ത്രിപുരഹൈക്കോടതിയില്‍നിന്നായിരുന്നു രസ്‌തോഗിയുടെ സ്ഥാനക്കയറ്റം.