X

‘മോദാനി മെഗാ കുംഭകോണം’ : നിലവാരം കുറഞ്ഞ കല്‍ക്കരി പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വിറ്റെന്ന റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ്

അദാനി ഇന്ത്യയില്‍ വില്‍ക്കുന്നത് നിലവാരം കുറഞ്ഞ കല്‍ക്കരിയാണെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ നടക്കുന്നത് അദാനിയുടെ കല്‍ക്കരി കുംഭകോണമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇന്ത്യാ സഖ്യം അധികാരത്തിലേറിയാല്‍ അദാനിക്കെതിരെ സംയുക്ത പാര്‍ലമെന്ററി സമിതി സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ വന്‍ കല്‍ക്കരി കുംഭകോണമാണ് നടന്നത്. ഈ കുംഭകോണത്തിലൂടെ നരേന്ദ്ര മോദിയുടെ പ്രിയ സുഹൃത്ത് അദാനി കുറഞ്ഞ തുകയ്ക്ക് കല്‍ക്കരി വിറ്റ് ആയിരക്കണക്കിന് കോടി രൂപ കൊളളയടിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി സാധാരണക്കാരുടെ പോക്കറ്റ് കൊളളയടിച്ചെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഈ അഴിമതിയില്‍ ഇന്ത്യാ സഖ്യം അന്വേഷണം നടത്തിയിരിക്കും. കൊളളയടിക്കപ്പെട്ട തുകയുടെ കണക്ക് എടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ തുറന്ന അഴിമതിയില്‍ ഇ.ഡി, സി.ബി.ഐ, ഐ.ടി എന്നിവയെ നിശബ്ദമാക്കാന്‍ പ്രധാനമന്ത്രി എത്ര ടെംപോകളാണ് ഉപയോഗിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കള്‍ നിയമം ലംഘിച്ചും ഇന്ത്യക്കാരെ ചൂഷണം ചെയ്തും സമ്പന്നരായതിന്റെ മറ്റൊരു ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടെന്നും അദ്ദേഹം എക്‌സില്‍ പറഞ്ഞു.

കല്‍ക്കരി കുംഭകോണത്തിലൂടെ 20,000 കോടി രൂപ അദാനി ഗ്രൂപ്പിലേക്ക് എത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വാദമു
യര്‍ത്തി.തമിഴ്നാട് ആവശ്യപ്പെട്ട നിലവാരത്തിന് അനുസരിച്ചുള്ള കല്‍ക്കരിയല്ല അദാനി ഇറക്കുമതി ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ നിലവാരമില്ലാത്ത കല്‍ക്കരിയുമായി 25ഓളം കപ്പലുകള്‍ തമിഴ്നാട് തീരത്ത് എത്തിയിട്ടുണ്ടൈന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

webdesk13: